വേസ്റ്റ് എന്ന് കരുതി നഴ്‌സ് വലിച്ചെറിഞ്ഞത് കിഡ്‌നി!

ചിക്കാഗോ| WEBDUNIA|
PRO
PRO
യുഎസിലെ ഒരു നഴ്‌സ് മെഡിക്കല്‍ വേസ്റ്റ് എന്ന് കരുതി പുറത്തേക്ക് വലിച്ചെറിഞ്ഞത് ഓപ്പറേഷന്‍ ചെയ്‌ത് പുറത്തെടുത്ത കിഡ്‌നി. ഓഹിയോയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടൊലെഡൊ മെഡിക്കല്‍ സെന്റ്‌റിലെ നഴ്‌സിനാണ് ഈ അബദ്ധം സംഭവിച്ചത്.

കിഡ്‌നി ദാനം ചെയ്യാനായി യുവാ‍വിനെ ഓഗസ്‌റ്റ് 10-നാണ് ഓപ്പറേഷന് വിധേയനാക്കിയത്. യുവാവിന്റെ പ്രായമായ സഹോദരിക്ക് നല്‍കാനായിരുന്നു കിഡ്നി. ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കിഡ്‌നി പുറത്തെടുത്തത്. ഡോക്ടര്‍ കിഡ്‌നി നഴ്‌സിനെ ഏല്‍പ്പിച്ചു. എന്നാല്‍ അവര്‍ മെഡിക്കല്‍ വേസ്റ്റ് എന്ന് കരുതി അത് പുറത്തു കളയുകയായിരുന്നു.

തുടര്‍ന്ന് നഴ്‌സും മറ്റ് ആശുപത്രി അംഗങ്ങളും ഒരു മണിക്കൂറത്തെ തെരച്ചിലിനൊടുവിലാണ് കിഡ്‌നി കണ്ടെത്തിയത്. കിഡ്‌നിക്ക് തകരാര്‍ സംഭവിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് മെഡിക്കല്‍ കമ്മിഷണര്‍ ഡേവിട് ഗ്രോസ്മാന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :