തച്ചങ്കരിയുടെ വിദേശയാത്ര: ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

തൃശൂര്‍| Last Modified വെള്ളി, 20 ജൂണ്‍ 2014 (16:42 IST)
ടോമിന്‍ തച്ചങ്കരി ഐപിഎസിന്റെ തടയണമെന്നാവശ്യപ്പെട്ട സമര്‍പ്പിച്ച ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. പൊതുപ്രവര്‍ത്തകനായ പി ജി ജോസഫാണ് കോടതിയെ സമീപിച്ചത്.

ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നുവെങ്കിലും മറുപടി നല്‍കിയിരുന്നില്ല.

വിദേശയാത്രാ വിവാദത്തില്‍പെട്ട തച്ചങ്കരി വിദേശത്തേക്ക് പോകുന്നത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഹര്‍ജിക്കാരന് കുടുതല്‍ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :