നയന്‍താരയ്ക്കെതിരെ അജ്ഞാതരുടെ ആക്രമണം; മൂക്കിനും നെറ്റിക്കും പരുക്കേറ്റു

അജ്ഞാതരുടെ ആക്രമണത്തില്‍ തെന്നിന്ത്യന്‍ താരം നയന്‍താരയ്ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. താരം താമസിക്കുന്ന ചെന്നൈയിലെ ഫ്‌ളാറ്റിലാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂക്കിനും നെറ്റിക്കും പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം ഉണ്ട

നയന്‍താര, ചെന്നൈ, വിക്രം, ഇരുമുരുഗന് Nayanthara, Chennai, Vikram, Irumurugan
rahul balan| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2016 (15:19 IST)
അജ്ഞാതരുടെ ആക്രമണത്തില്‍ തെന്നിന്ത്യന്‍ താരം നയന്‍താരയ്ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. താരം താമസിക്കുന്ന ചെന്നൈയിലെ ഫ്‌ളാറ്റിലാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂക്കിനും നെറ്റിക്കും പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം ഉണ്ടായതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നയന്‍താര ഇപ്പോള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ആക്രമണം സംബന്ധിച്ച് നയന്‍താര പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും മുന്‍‌കാമുകനായ തമിഴിലെ ഒരു പ്രമുഖ നടനാണ് ആക്രമണത്തിന് പിന്നിലെന്നും ചില കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :