നടിക്ക് നേരെ ഗുണ്ടാ ആക്രമണം; കാറിനുള്ളിൽ വെച്ച് അശ്ലീല ചിത്രങ്ങളും വീഡിയോയും പകർത്തി

നടിക്ക് നേരെ ഗുണ്ടാ ആക്രമണം; കാറിനുള്ളില്‍ ബന്ധിയാക്കി ആക്രമിച്ചു

സിനിമ, ആക്രമണം, പൊലീസ്, ഗുണ്ട , Attack, Police, Movie
aparna shaji| Last Updated: തിങ്കള്‍, 20 ഫെബ്രുവരി 2017 (14:23 IST)
നടിക്ക് നേരെ ഗുണ്ടകളുടെ ആക്രമണം. കൂടെയുണ്ടായിരുന്ന ഡ്രൈവറെ മാറ്റിയാണ് ഗുണ്ടകൾ
ബന്ധിയാക്കി ആക്രമിച്ചത്. ഇന്നലെ രാത്രി ഒൻപ‌തരയോടെ കൊച്ചിയിലാണ് സംഭവം നടന്നത്. കാറിനുള്ളില്‍ ബന്ധിയാക്കി നടിയെ ആക്രമിക്കുകയായിരുന്നു. അപകീര്‍ത്തികരമായ വീഡിയോ എടുത്തെന്ന് ആരോപണമുണ്ട്.

അഞ്ചംഗമ് വരുന്ന സംഘമാണ് ഇതിനു പിന്നിലെന്ന് മൊഴിയിൽ പറയുന്നു. തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും മടങ്ങവെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം അത്താണിയില്‍വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ പൊലീസ് മൊഴിയെടുത്തു.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അക്രമി സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഡ്രൈവറെ അവർ വന്ന വണ്ടിയിൽ കയറ്റിയശേഷം സംഘം നടിയോടൊപ്പം അവരുടെ കാറിൽ ഒരു മണിക്കൂറോളം നേരം യാത്ര ചെയ്തു. അശ്ലീല ചിത്രങ്ങളും വീഡിയോയും മറ്റും പകര്‍ത്തിയതായി വിവരമുണ്ട്.

ആക്രമി സംഘം പോയശേഷമാണ് നടി വിവരം പൊലീസിനെ അറിയിച്ചത്. ഡി ജി പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. മ‌റ്റുവിവരങ്ങൾ ലഭ്യമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :