നടി ശ്വേതാ മേനോനെ അപമാനിച്ച സംഭവം: മുഖ്യമന്ത്രി കൊല്ലം കളക്ടറോട് വിശദാംശങ്ങള്‍ തേടി

കൊല്ലം| WEBDUNIA|
PRO
കൊല്ലത്തെ പ്രസിഡന്‍സ് ട്രോഫി വള്ളംകളി മത്സരത്തിനിടെ നടി ശ്വേതാ മേനോനെ അപമാനിച്ച സംഭവം വിവാദമാകുന്നു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊല്ലം കളക്ടറോട് വിശദാംശങ്ങള്‍ ആരാഞ്ഞു.

ശ്വേതയെ അപമാനിച്ച സംഭവത്തില്‍ താരസംഘടനായ അമ്മ പ്രതിഷേധം അറിയിച്ചു. നിയമ നടപടികള്‍ക്ക് മുന്‍കയ്യെടുക്കുമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കി.

നിയമ നടപടികള്‍ക്ക് മുന്‍കയ്യെടുക്കുമെന്ന് ‘അമ്മ‘ പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കി. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് കമ്മീഷനംഗം ലിസി ജോസ് ആവശ്യപ്പെട്ടു.

ഒരു ജനപ്രതിനിധിയില്‍ നിന്നാണ് ഇങ്ങനെ മോശമായ പെരുമാറ്റം ഉണ്ടായത്. സംഘടനയിലെ അംഗത്തിന് നേരെയുണ്ടായ അതിക്രമം നോക്കി നില്‍ക്കില്ലെന്നും സംഘടന ശ്വേതയോടൊപ്പം ഉണ്ടാവുമെന്നും ഇന്നസെന്റ് പറഞ്ഞു.

ഇന്നലെയാണ് കൊല്ലത്ത് വള്ളംകളി മത്സരത്തിനിടെ ശ്വേതാ മേനോനെ അപമാനിച്ചത്. വള്ളംകളിയുടെ ഉത്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു ശ്വേത. തന്നെ ശാരീരികമായ അപമാനിച്ചതായി ശ്വേത തന്നെയാണ് മാധ്യമങ്ങലോട് വെളിപ്പെടുത്തിയത്. കളക്ടറെ വിളിച്ച് പരാതി പറഞ്ഞതായും ശ്വേത പറഞ്ഞു പക്ഷേ പരാതി പറഞ്ഞില്ലെന്ന് കളക്ടര്‍ പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :