നടി പ്രിയങ്കയുടെ ആത്മഹത്യയില്‍ ദുരൂഹത!

കോഴിക്കോട്| WEBDUNIA|
സീരിയല്‍ നടിയായ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയെന്ന് അമ്മ ജയലക്ഷ്മി. കഴിഞ്ഞ ഞായറാഴ്ചയാണ് അശോകപുരത്തെ ഒരു ഫ്ളാറ്റില്‍ നടിയെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരിക്കുന്ന റഹീമിന്റെ പെരുമാറ്റത്തില്‍ ദുരൂഹത ഉണ്ടെന്നാണ് അമ്മ പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്.

പ്രിയങ്കയുടെ മാതാപിതാക്കള്‍ വേര്‍പെട്ടു കഴിയുകയാണ്. മാതാവ് ജയലക്ഷ്മിയാകട്ടെ, മറ്റൊരു വിവാഹം കഴിച്ച് എരഞ്ഞിപ്പാലത്താണ് താമസിക്കുന്നത്. താമരശേരി സ്വദേശിയായ റഹീം എന്നയാള്‍ വാടകക്കെടുത്ത ഫ്ലാറ്റിലാണ്‌ യുവതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം അകത്തു ചെന്ന് അവശനിലയിലായ യുവതിയെ റഹീമിന്റെ സുഹൃത്തുക്കള്‍ രണ്ടുപേരാണ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്.

റഹീമാണ് പ്രിയങ്കയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയതെന്നും അതുകൊണ്ടുതന്നെ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ജയലക്ഷ്മിയുടെ ആരോപണം. റഹീമിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും വേണ്ടരീതിയിലുള്ള അന്വേഷണം നടക്കുന്നില്ലെന്ന് ആരോപണമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :