നടി കനക കാന്‍സര്‍ ബാധിച്ച്, ആരും നോക്കാനില്ലാതെ ആലപ്പുഴയിലെ ഒരാശുപത്രിയില്‍

ആലപ്പുഴ| WEBDUNIA|
PRO
തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന നായിക ആലപ്പുഴയിലെ ഒരാശുപത്രിയില്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. കാന്‍സര്‍ ബാധിച്ച് ആരും നോക്കാനില്ലാതെ അവര്‍ ആലപ്പുഴയിലെ ഒരു പാലിയേറ്റീവ് കെയറിലാണെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കാന്‍സര്‍ ബാധിച്ച്, പരിചരിക്കാന്‍ ആരുമില്ലാത്ത സാഹചര്യമുള്ളവരെ ചികിത്സിക്കുന്ന സ്ഥാപനമാണിത്. ആറുമാസം മുമ്പാണ് കനകയെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

കനക ആശുപത്രിയിലുണ്ടെന്ന് കേട്ടറിഞ്ഞ് സന്ദര്‍ശകര്‍ വര്‍ദ്ധിച്ചതോടെ ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

‘കരകാട്ടക്കാരന്‍’ എന്ന മെഗാഹിറ്റ് തമിഴ് ചിത്രത്തിലൂടെയാണ് കനകയുടെ സിനിമാപ്രവേശം. അതിശയപ്പിറവി, ഗോഡ്ഫാദര്‍, കിളിപ്പേച്ച് കേള്‍ക്കവാ, വിയറ്റ്നാം കോളനി, ഗോളാന്തരവാര്‍ത്ത, വാര്‍ദ്ധക്യപുരാണം, പിന്‍‌ഗാമി, ജല്ലിക്കട്ട് കാളൈ, കുസൃതിക്കാറ്റ്, ഭൂപതി, മന്നാഡിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍, നരസിംഹം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 2004ല്‍ പുറത്തിറങ്ങിയ കുസൃതിയാണ് കനകയുടെ അവസാനചിത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :