ധ്യാനകേന്ദ്രത്തിലെ പ്രണയം; പെണ്‍കുട്ടിയെ കണ്ടെത്തി
WEBDUNIA|
ധ്യാനകേന്ദ്രത്തില്‍ മൊട്ടിട്ട പ്രണയത്തിനൊടുവില്‍ വിവാഹിതനും കണ്ണൂര്‍ സ്വദേശിയുമായ യുവാവിനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ കണ്ടെത്തി. കൂടല്ലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ എറണാകുളത്ത് നിന്നാണ് കണ്ടെത്തിയത്. യുവാവും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ചാലക്കുടിയിലെ ഒരു ധ്യാനകേന്ദ്രത്തില്‍ വച്ചാണ് ഇവര്‍ ആദ്യമായി കണ്ടുമുട്ടിയത്. പരിചയം പ്രണയമായി വളര്‍ന്നു. എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണ് യുവാവ്.
മെയ് 26-ന് പ്ലസ് ടു ഫലം അറിയാനായി വീട്ടില്‍ നിന്ന് പുറപ്പെട്ട പെണ്‍കുട്ടി യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.