ദേഹത്ത് തീകൊളുത്തിയ ശേഷം കിണറ്റില്‍ ചാടി

വെഞ്ഞാറമൂട്| WEBDUNIA| Last Modified വ്യാഴം, 23 ഫെബ്രുവരി 2012 (16:58 IST)
ദേഹത്ത് തീ കൊളുത്തിയ ശേഷം കിണറ്റില്‍ ചാടിയ ഗൃഹനാഥന്‍ അതീവ ഗുരുതരാവസ്ഥയില്‍. വെഞ്ഞാറമൂട് പേരുമല കരിമ്പുവിള വിളയില്‍ വീട്ടില്‍ ശശിധരന്‍ നായര്‍ (65) ആണ് മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയ ശേഷം വീട്ടിലെ കിണറ്റില്‍ ചാടിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് തൊണ്ണൂറുശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ കിണറ്റില്‍ നിന്ന് രക്ഷിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :