ദേശീയ ഗെയിംസ്: സച്ചിന്‍ പ്രസംഗിക്കാതിരുന്നത് അതൃപ്‌തി മൂലം

തിരുവനന്തപുരം| Joys Joy| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (17:54 IST)
ദേശീയഗെയിംസ് നടത്തിപ്പില്‍ ദേശീയഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കറിന് അതൃപ്‌തിയെന്ന് റിപ്പോര്‍ട്ടുകള്‍ . അതൃപ്‌തി അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം. ദേശീയഗെയിംസ് അഴിമതിയില്‍ പ്രതിഷേധിച്ചാണ് ഉദ്ഘാടനത്തില്‍ പ്രസംഗിക്കാതിരുന്നതെന്ന് സച്ചിന്‍ സര്‍ക്കാരിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ . ഒരു സ്വകാര്യ വാര്‍ത്താചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ദേശീയഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനെപ്പറ്റിയുള്ള വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. നടന്‍ മോഹന്‍ ലാലിന്റെ നേതൃത്വത്തിലുള്ള മ്യൂസിക് ബാന്‍ഡ് ആയ ‘ലാലിസ’ത്തിന് പരിപാടി അവതരിപ്പിക്കാന്‍ രണ്ടുകോടി രൂപ ഗെയിംസ് സംഘാടകര്‍ നല്കിയത് വിവാദമായിരുന്നു.

കൂടാതെ, ഗെയിംസിന്റെ ഉദ്ഘാടനചടങ്ങിന് മാത്രമായി 16 കോടിയോളം രൂപ സര്‍ക്കാര്‍ വകയിരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഇത് വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :