ദേശീയ ഗെയിംസ്: കള്ളന്മാരുടെ കൂട്ടമാണെല്ലാം, സിബിഐ അന്വേഷിക്കണം- ജോര്‍ജ്

കോട്ടയം| jibin| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (17:17 IST)
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ കേരള ഘടകം കള്ളന്മാരുടെ കൂട്ടമാണെന്നും ഇതിനാല്‍ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങൾക്ക് വ്യക്തത കൈവരാന്‍ അന്വേഷണം നടത്തണമെന്ന് സർക്കാർ ചീഫ് വിപ്പ് പിസി ജോർജ്.


ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങുകളിലും, പ്രവര്‍ത്തനങ്ങളിലും അഴിമതി നടന്നു. ലാലിസത്തിന്റെ പേരിൽ കാണിച്ചത് മോശമായിപ്പോയെന്നും. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും പിസി ജോർജ് പറഞ്ഞു. അഴിമതിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും. അഴിമതിക്കു പിന്നില്‍ ചില ഉദ്യോഗസ്ഥര്‍ ആണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാമോയിൽ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിരപരാധിയാണെന്ന് താൻ നേരത്തെ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. ഇപ്പോൾ കോടതിയുടെ പരാമർശത്തോടെ എല്ലാവർക്കും എല്ലാം ബോദ്ധ്യമായെന്നും പിസി ജോർജ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :