ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവില ഉയര്‍ന്നു

കൊച്ചി| WEBDUNIA|
PTI
PTI
കഴിഞ്ഞ ഒരാഴ്ചയായി ചലനമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വെള്ളിയാഴ്ച ഉയര്‍ന്നു. പവന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 20,400 രൂപയായി ഉയര്‍ന്നു.

ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 2,500 രൂപയിലെത്തി. പവന് മെയ് 24 മുതല്‍ 30 വരെ 20,080 രൂപയില്‍ തുടരുകയായിരുന്നു.

അന്താരാഷ്ട്രാ വിപണിയിലെ വര്‍ധനവാണ് ഇതിനു കാരണമായത്. ഒരു ട്രോയ് ഔണ്‍സ്(31.1 ഗ്രാം) സ്വര്‍ണത്തിന് 5.30 ഡോളര്‍ വര്‍ധിച്ച് 1, 419 ഡോളറായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :