തേങ്ങ തലയില്‍ വീണ് കുഞ്ഞ് മരിച്ചു

തൃശൂര്‍| WEBDUNIA|
PRO
PRO
തൃശൂരില്‍ പിഞ്ചുകുഞ്ഞ് തലയില്‍ വീണ് മരിച്ചു. പാലക്കാട്‌ പാറ എലപ്പുള്ളിയില്‍ അനന്തകൃഷ്ണന്റെ എട്ടരമാസം പ്രായമുള്ള മകള്‍ ആരണ്യയാണ്‌ മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.

കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞ്‌ അയല്‍വാസിയായ യുവതി കുഞ്ഞിനെയെടുത്ത്‌ കളിപ്പിക്കുന്നതിനിടെയാണ്‌ നാളികേരം തലയില്‍ വീണത്‌. ഉടന്‍ പാലക്കാട്‌ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.

തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായാണ്‌ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്‌. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :