തെരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്കുള്ള പരിശീലനം 20 ന്‌ തുടങ്ങും

കൊച്ചി| WEBDUNIA|
PRO
ലോക്സഭാ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട എറണാകുളം ജില്ലയിലെ ജീവക്കാര്‍ക്കുള്ള പരിശീല ക്ളാസുകള്‍ മാര്‍ച്ച് 20 ന്‌ തുടങ്ങും. 13,500 ലധികം ജീവക്കാര്‍ക്കാണ് മൂന്ന് ഘട്ടങ്ങളിലായി പോളിങ് ബൂത്തുകളിലെ ചുമതലകള്‍. ഇ.വി.എം. ഉപയോഗിക്കേണ്ട രീതി എന്നിവ സംബന്ധിച്ച പരിശീലം നല്‍കുന്നത്.

മാര്‍ച്ച് 20 മുതല്‍ 23 വരെ ജില്ലയിലെ 19 കേന്ദ്രങ്ങളില്‍ രാവിലെ 10 നും ഉച്ചക്ക് രണ്ടിനുമായി രണ്ട് സെക്ഷനുകളിലായാണ് ക്ളാസുകള്‍. ഓരോ ക്ളാസിലും 150 ഓളം ജീവക്കാരെ പങ്കെടുപ്പിക്കും. അസി. റിട്ടേണിങ് ഓഫിസര്‍മാരുടെ തൃേത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ക്ളാസെടുക്കുക. തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്നവര്‍ക്ക് ആദ്യഘട്ട പരിശീലത്തില്‍ പങ്കെടുക്കാനായില്ലെങ്കില്‍ രണ്ടാംഘട്ടവും മൂന്നാം ഘട്ടവുമായി അവസരം നല്‍കും.

ആദ്യ ഘട്ട ക്ളാസ് ജീവക്കാര്‍ നിലവില്‍ ജോലി ചെയ്യുന്ന മണ്ഡലത്തിലും രണ്ടാം ഘട്ട ക്ളാസുകള്‍ തെരഞ്ഞെടുപ്പ് ജോലികള്‍ നിയോഗിക്കപ്പെടുന്ന കേന്ദ്രങ്ങളിലുമാകുമെന്ന് നോഡല്‍ ഓഫീസര്‍ പി. മുരളീധരന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :