തൃശൂരില്‍ വാഹനാപകടം: രണ്ട് മരണം

തൃശൂര്‍| WEBDUNIA|
കൊരട്ടിക്കരയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നിപെരുമ്പാവൂര്‍ കറത്തുക്കുട്ടി ഇബ്രാഹിംകുട്ടിയുടെ മകന്‍ അന്‍വര്‍ (39), തണ്ടേങ്ങാട് മടയ്ക്കല്‍ ഹസനാരിന്‍റെ മകന്‍ ലിജാസ് (26) എന്നിവരാണു മരിച്ചത്.

ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷമാണു കാര്‍ മതിലിടിച്ചത്.

രണ്ടു പേരും സംഭവസ്ഥലത്തു മരിച്ചതായി പൊലീസ് പറഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :