തൃശൂരില്‍ രണ്ടു പേര്‍ വെട്ടേറ്റ്‌ മരിച്ച നിലയില്‍

തൃശൂര്‍| WEBDUNIA|
PRO
PRO
തൃശൂര്‍ പുതുക്കാട്‌ പാഴായിയില്‍ രണ്ടുപേരെ വേട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കേളമ്പാട്ടില്‍ ജംഷീര്‍, തുമ്പരപ്പിള്ളി ഗോപി എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ പാടത്ത് കണ്ടെത്തിയത്‌.

കഴിഞ്ഞ ദിവസം ബാറില്‍ വച്ച് ഇവര്‍ ചിലരുമായി തര്‍ക്കം നടത്തിയിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്‌ പൊലീസ്‌ നല്‍കുന്ന പ്രാഥമിക വിവരം.

സംഭവവുമായി ബന്ധപ്പെട്ട്‌ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :