ദേശീയപാത വികസനം: കേരളത്തിന് കേന്ദ്രത്തിന്റെ താക്കീത്

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
ദേശീയപാതാ വികസനത്തില്‍ കേരളത്തിന് കേന്ദ്രത്തിന്റെ താക്കീത്. പ്രവര്‍ത്തികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്നും അലംഭാവം തുടര്‍ന്നാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്നും ഉപരിതലഗതാഗതവകുപ്പ് വ്യക്തമാക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറി ജോസ് സിറിയക്കിന് അയച്ച കത്തിലാണ് ഉപരിതല ഗതാഗതവകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

ദേശീയപാത വികസനത്തില്‍ കേരളത്തിലെ പദ്ധതികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. ദേശീയപാതാ വികസനത്തിന്റെ നാലാംഘട്ടത്തില്‍ അഞ്ച് പദ്ധതികളാണ് കേരളത്തിലുള്ളത്. കേരളത്തിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് നാലാംഘട്ട വികസനത്തില്‍ അഞ്ച് പദ്ധതികളും ഉള്‍പ്പെടുത്തിയിരുന്നത്. അടുത്തിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉപരിതല ഗതാഗതി മന്ത്രിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-മുത്തങ്ങ, കൊല്ലം-കുമളി, ബോട്ടിമേഡ്-കുണ്ടന്നൂര്‍, കൊല്ലം-കടത്തുരുത്തി എന്നിങ്ങനെ അഞ്ച് പദ്ധതികളുടേയും സാധ്യതാ പഠന റിപ്പോര്‍ട്ട് 2010ല്‍ സമര്‍പ്പിച്ചതാണെന്നും എന്നാല്‍ പിന്നീട് മറ്റ് നടപടികള്‍ ഉണ്ടായില്ലെന്നും കത്തില്‍ പറയുന്നു. ദേശീയ പാതാ വികസനത്തിന്റെ അന്തിമ അലൈന്‍മെന്റ് റിപ്പോര്‍ട്ട് തയ്യാറാക്കി ഈ മാസം 31നകം ഉപരിത ഗതാഗത വകുപ്പിന് സമര്‍പ്പിക്കണം. മറ്റ് സംസ്ഥാനങ്ങള്‍ ദേശീയ പാതാ വികസനത്തിനായി കേന്ദ്രത്തെ സമീപിക്കുന്നുണ്ട്. കേരളം വീഴ്ച വരുത്തിയാല്‍ മറ്റ് സംസ്ഥാനങ്ങളെ പരിഗണിക്കേണ്ടി വരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :