തീര്‍ത്ഥാടകരോട്‌ മാന്യമായി പെരുമാറണമെന്ന്‌ ഹൈക്കോടതി; അയ്യപ്പഭക്തരുമായി വന്ന ബസിന്റെ ഡ്രൈവര്‍ക്ക് മര്‍ദ്ദനം

കൊച്ചി| WEBDUNIA|
PRO
തീര്‍ത്ഥാടകരോട്‌ പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ മാന്യമായി പെരുമാറണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടുത്തദിവസംതന്നെ അയ്യപ്പഭക്തരുമായി വന്ന ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ക്ക് പൊലീസ് മര്‍ദ്ദനം.

ദേവസ്വം സ്‌പെഷ്യല്‍ കമ്മിഷണറുടെ അനുമതിയില്ലാതെ ശബരിമലയില്‍ ഗതാഗത നിയന്ത്രണം പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു.

ഇന്നു കാലത്ത് എട്ട് മണിക്കാണ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റത്. ഭക്തരെ പമ്പയിലിറക്കിയശേഷം നിലക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ടിലേയ്ക്ക് പോയ ബസ്സിന്റെ ഡ്രൈവറെയാണ് മര്‍ദിച്ചത്.

കൈകാണിച്ചിട്ട് ബസ് നിര്‍ത്താതെ പോയതിനെത്തുടര്‍ന്ന് ക്ഷുഭിതനായ പോലീസുകാരന്‍ വയര്‍ലെസ് സെറ്റ് വഴി വിളിച്ചുപറഞ്ഞതനുസരിച്ച് പോലീസ് ബസ് നിലക്കലില്‍ വച്ച് തടഞ്ഞ് ഡ്രൈവറെ ചോദ്യംചെയ്തതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെയായിരുന്നു മര്‍ദനം.

ഭക്തര്‍ ബഹളം വയ്ക്കുകയും നിലക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേയ്ക്കുള്ള റോഡ് ഉപരോധിക്കുകയും ചെയ്തു. പിന്നീട് ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ടശേഷം മര്‍ദിച്ച പോലീസുകാരനെതിരെ നടപടി കൈക്കൊള്ളാമെന്ന് ഉറപ്പു നല്‍കിയശേഷമാണ് ഭക്തര്‍ ഉപരോധം അവസാനിപ്പിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :