മാപ്രാണം ഹോളി ക്രോസ്സ് ദേവാലയത്തിലെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന അരുളിക സ്വര്‍ണമാണെന്ന് കരുതിയാണ് മോഷ്ടാക്കള്‍ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അഭിലാഷാണ് മോഷണം പ്ലാന്‍ ചെയ്തത്. മോഷണം നടക്കുന്നതിനു ഒരാഴ്ച്ച മുന്പ് ഇരുവരും മാപ്രാണം പള്ളിയും പരിസരവും നിരീക്ഷിച്ചിരുന്നു. മോഷണം നടന്ന രാത്രി കാര്‍ത്തികേയനെ ബൈക്കില്‍ പള്ളിയില്‍ കൊണ്ട് ചെന്നാക്കിയശേഷം അഭിലാഷ് പോകുകയും, മോഷണം കഴിഞ്ഞ് അടുത്ത ദിവസം ഇവര്‍ കാണുകയും ചെയ്തിരുന്നതായി പോലീസ് പറയുന്നു.
കാര്‍ത്തികേയന്റെ സഹോദരീ പുത്രനാണ് അഭിലാഷ്. കാര്‍ത്തികേയനെതിരെ പോലീസ് ലുക്ക് ഔട്ട് നോടീസും പുറപ്പെടുവിച്ചിരുന്നു. ഇവര്‍ ഇതിന് മുന്‍പും പല മോഷണങ്ങളും ഒന്നിച്ച് നടത്തിയിട്ടുണ്ടെന്നും, മാപ്രാണം കവര്‍ച്ചക്ക് മുന്‍പ് ഇവര്‍ തളിയക്കോണം ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ നിന്നും, പെരുമ്പിലാവ് തിരുവാണിക്കാവ് ക്ഷേത്രത്തില്‍ നിന്നും മോഷണം നടത്തിയെന്നും, മോഷ്ടിച്ച സാധനങ്ങള്‍ ഇരിങ്ങാലക്കുടയിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
മാപ്രാണം പള്ളിയിലെ മോഷണം നടത്തുന്നതിനിടയില്‍ കാര്‍ത്തികേയന്റെ കൈക്ക് പരുക്കേറ്റിരുന്നുവെന്നും, അതുകൊണ്ടാണ് ഭണ്ടാരം പൊളിക്കാന്‍ കഴിയാതിരുന്നതെന്നും പോലീസ് പറയുന്നു. വിരലടയാള വിദഗ്ദ്ധരുടെ പരിശോധയില്‍ ലഭിച്ച വിരലടയാളങ്ങള്‍ കാര്‍ത്തികേയന്റെയാണെന്നും, അന്വേഷണം കാര്‍ത്തികേയനിലെക്ക് തിരിഞ്ഞപ്പോള്‍ കുംഭകോണത്തു താമസിക്കുന്ന ഇളയമ്മ വഴി വിവരം കാര്‍ത്തികേയനെ അറിയിക്കുകയും അഭിലാഷ് ചെയ്തു. അഭിലാഷും കടുംബവും ഇരിങ്ങാലക്കുടയില്‍ നേരത്തെ താമസിച്ചിരുന്നതായും പോലീസ് വെളിപ്പെടുത്തി.
കേരളത്തിലെ ബന്ധു വീടുകളിലും, തമിഴ്നാട്ടിലും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അഭിലാഷിലേക്ക് എത്തിച്ചേര്‍ന്നത്. ചൊവ്വാഴ്ച്ചരാത്രിയോടെയാണ് അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ എസ്‌പി ദിനേശ്, എഎസ്‌പി വിമലാദിത്യ, സ്പെഷ്യല്‍ ടീം അംഗങ്ങളായ എഎസ്‌ഐ ഫിലിപ്പ്, എംഒ ജോഷി, കെ സുരേഷ്, സുനില്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ മുഹമ്മദ് റാഫി, എംപി ഡേവിസ്, അനില്‍, പോലീസുകാരായ സത്താര്‍, സിപി ഉല്ലാസ്, ഹരി, ഉഷ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അടുത്ത പേജില്‍ വായിക്കുക “അഭിലാഷ് നിരപരാധിയെന്ന് ബന്ധുക്കള്‍”
ഇരിഞ്ഞാലക്കുട|
WEBDUNIA|
ചിത്രങ്ങള്‍ക്കും വാര്‍ത്തയ്ക്കും കടപ്പാട്: ഇരിഞ്ഞാലക്കുട ഡോട്ട് കോം