തിരുവനന്തപുരത്ത് ഒന്‍പതുകാരിയെ 79കാരന്‍ പീഡിപ്പിച്ചെന്ന് പരാതി

തിരുവനന്തപുരം| WEBDUNIA|
PRO
വിഴിഞ്ഞം മുക്കോലയില്‍ ഒന്‍പത് വയസുകാരിയെ 79കാരന്‍ പീഡിപ്പിച്ചുവെന്ന് പരാതി. പരാതിയെത്തുടര്‍ന്ന് മുക്കോല സ്വദേശി ഗോപിയെ പൊലീസ് അറസ്റ്റു ചെയ്തു. വീടിനടുത്തുള്ള ഗോപിയുടെ കടയില്‍ സാധനം വാങ്ങാന്‍ ചെന്ന ഒന്‍പത് വയസുകാരിയാണ് പീഡനത്തിനിരയായത്.

കടയിലെത്തിയ കുട്ടിയെ ഗോപി ചോക്ലേറ്റ് നല്‍കി വീട്ടിലേക്ക് കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ കുട്ടിക്ക് ശാരീരികാസ്വസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഢന വിവരം പുറത്തറിയുന്നത്. ഇതറിഞ്ഞ് കുട്ടിയുടെ അച്ഛന്‍ ഗോപിയുടെ കടയിലെത്തി ബഹളം വെച്ചു.

പുറത്തറിഞ്ഞതോടെ ഗോപി സഥലത്തു നിന്നും മുങ്ങി. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസ് പ്രതിയെ രക്ഷിക്കുവാന്‍ ശ്രമിക്കുകയെന്നാരോപിച്ച് നാട്ടുകാര്‍ മുക്കോല റോഡ് ഉപരോധിച്ചു. ഗോപിയുടെ കടയും നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. ഗോപിയെ പൊലീസ് അറസ്റ്റു ചെയ്തു. പ്ര

തിയെ നാട്ടുകാര്‍ക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത് മുക്കോലയില്‍ ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വിഴിഞ്ഞം സിഐ, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവരെത്തിയാണ് നാട്ടുകാരെ ശാന്തരാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :