തിരുവനന്തപുരം ടെന്നീസ് ക്ലബ്ബ് പാട്ടക്കരാര്‍ ലംഘിച്ച് കോടികളുടെ അഴിമതി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തിരുവനന്തപുരം ടെന്നീസ് ക്ലബ്ബ് പാട്ടക്കരാര്‍ ലംഘിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയതായി കണ്ടത്തി‍. 1955ലെ തിരുകൊച്ചി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത നോണ്‍ പ്രോഫിറ്റ് സ്ഥാപനമാണ് തിരുവനന്തപുരത്തെ ടെന്നീസ് ക്ലബ്ബ്. ടെന്നീസിന്റെ വളര്‍ച്ചയ്ക്കായാണ് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയത്. എന്നാല്‍ ഇവിടെ ബാറും റസ്റ്റോറന്റും നടത്തുകയും പാട്ടഭൂമി വ്യവസായികള്‍ക്കായി വിട്ടുകൊടുക്കുകയും ചെയ്തു കോടികളുടെ തട്ടിപ്പാണ് ക്ലബ്ബ് നടത്തിയത്.

കരാര്‍ ലംഘിച്ച് പല മാര്‍ഗങ്ങളിലൂടെയും ടെന്നീസ് ക്ലബ്ബ് വന്‍തുക ഈടാക്കുന്നുണ്ടായിരുന്നു. ഇതുകൊണ്ട് ടെന്നീസ് ക്ലബ്ബും അനുബന്ധ വസ്തുക്കളും ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് അട്ടിമറിക്കപ്പെട്ടു. 1995 മുതലുള്ള വിപണിനിരക്ക് അനുസരിച്ച് ആറരകോടിയിലധികം രൂപ ക്ലബ്ബില്‍ നിന്നും ഈടാക്കണമെന്നും പണം ലഭിച്ചില്ലെങ്കില്‍ ക്ലബ്ബ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കാട്ടി 2012 ഒക്ടോബര്‍ 9ന് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ ഈ ഉത്തരവ് റവന്യൂ സെക്രട്ടറി മരവിപ്പിക്കുകയായിരുന്നു.

ടെന്നീസ് ക്ലബ്ബ്, അംഗങ്ങളില്‍ നിന്ന് ഫീസിനത്തില്‍ വന്‍തുകയാണ് കൈപ്പറ്റുന്നത്. ക്ലബ്ബില്‍ അംഗത്വം ലഭിക്കുന്നതിന് ആജീവനാന്ത അംഗത്വത്തിനും കോര്‍പറേറ്റ് അംഗത്വത്തിനും അഞ്ചു ലക്ഷവും അസോസിയേറ്റ് അംഗത്വത്തിന് രണ്ടു ലക്ഷവും വിദ്യാര്‍ത്ഥികളുടെ അംഗത്വത്തിന് ഒന്നരലക്ഷം രൂപയുമാണ് ഈടാക്കുന്നത്. കൂടാതെ ഓരോ മാസവും ഫീസ് വേറെ ഈടാക്കിയും ഗസ്റ്റ് റൂമുകള്‍ വാടകയ്ക്കു നല്‍കിയും വന്‍തുകകളാണ് ക്ലബ്ബ് കൈപ്പറ്റുന്നത്.

ഈ രീതിയില്‍ ക്ലബ്ബ് പണം സമ്പാദിക്കുന്നതു കൂടാതെ ടെന്നീസ് ക്ലബ്ബിന്റെയുള്ളില്‍ ഒരു ബാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പാട്ടത്തിനു നല്‍കിയ സ്ഥലത്തു ഒരു കാന്റീനും പെട്രോള്‍ പമ്പിനായി സ്ഥലം വാടകയ്ക്ക് നല്‍കിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.

1950ല്‍ തിരുവനന്തപുരത്തെ ശാസ്തമംഗലം വില്ലേജിലെ നാലേക്കര്‍ ഇരുപത്തിയേഴ് സെന്റ് ഭൂമി സര്‍ക്കാര്‍ ടെന്നീസ് ക്ലബ്ബിന് 25 വര്‍ഷത്തെ കുത്തക പാട്ടത്തിന് നല്‍കിയത്. പിന്നീട് അമ്പത് വര്‍ഷത്തേക്ക് കൂടി പാട്ടക്കാലാവധി നീട്ടിക്കൊടുത്തിരുന്നു.

1995ലെ കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ ആക്ട് പ്രകാരം എല്ലാ പാട്ടക്കരാറുകളും പുതുക്കി നിശ്ചയിക്കണമെന്ന് നിയമം വന്നിരുന്നു. ഈ നിയമപ്രകാരം കരാര്‍ പുതുക്കണമെന്ന് സര്‍ക്കാര്‍ ക്ലബ്ബിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ക്ലബ്ബ് കരാര്‍ പുതുക്കുകയോ കുടിശ്ശിക അടയ്ക്കുകയോ ചെയ്തിട്ടില്ല. ഇതിനെതിരെ ജില്ലാകളക്ടര്‍ ടെന്നീസ് ക്ലബ്ബിന് നോട്ടീസ് നല്‍കിയിരുന്നു.

ടെന്നീസ് ക്ലബ്ബ് പാട്ടക്കരാര്‍ ലംഘിച്ചതായി കണ്ടെത്തിയത് ജോയിന്റ് സെക്രട്ടറി ടി വി വിജയകുമാര്‍ നടത്തിയ അന്വേഷണത്തിലാണ്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ടി വി വിജയകുമാര്‍ അന്വേഷണം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :