കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം അഴിമതിക്കെതിരായ സന്ദേശമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അഴിമതിക്കെതിരായ സന്ദേശമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ബിജെപിയുടെ ആദര്‍ശങ്ങളേറ്റ പരാജയമാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.

കര്‍ണാടകയിലെ വിജയം ഐക്യത്തിന്‍റേതാണെന്നും വിജയത്തില്‍ സന്തോഷമുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതികരിച്ചു. മുഖ്യമന്ത്രിയെ നിയമസഭാംഗങ്ങള്‍ തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.

ഇതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍‌ഡ് തീരുമാനിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ പ്രതികരണം. മുഖ്യമന്ത്രിയാവാന്‍ തനിക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകളില്‍ പ്രഥമ സ്ഥാനമാണ് സിദ്ധരാമ്മയ്യക്കുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :