തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാറിടിച്ച് യുവതിക്ക് പരുക്ക്
തിരുവല്ല|
WEBDUNIA|
PRO
PRO
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാറിടിച്ച് യുവതിക്ക് പരുക്കേറ്റു. ഇരുചക്രവാഹന യാത്രക്കാരിയായ പ്രിയ എന്ന യുവതിയാണ് ആഭ്യന്തരമന്ത്രി സഞ്ചരിച്ച കാറിടിച്ച് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് എം സി റോഡില്‍ തിരുവല്ലയില്‍ വച്ചാണ് അപകടം സംഭവിച്ചത്.
റേഡിയോ മാക് ഫാസ്റ്റ് ജോക്കിയായ പ്രിയയുടെ സ്കൂട്ടറില്‍ അമിത വേഗതയിലായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും ചങ്ങനാശ്ശേരിക്ക് പോകുകയായിരുന്നു ആഭ്യന്തരമന്ത്രി. അപകടം നടന്ന ഉടന്‍ തന്നെ മന്ത്രിയുടെ നേതൃത്വത്തില്‍ പ്രിയയെ ആശുപത്രിയിലെത്തിച്ചു.
പരിക്കേറ്റ പ്രിയയെ പൊലീസ് ജീപ്പില്‍ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആശുപത്രിയിലെത്തി ഇവരെ സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്.