പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതില്‍ എന്താണ് തെറ്റ്?: തിരുവഞ്ചൂര്‍

തിരുവനന്തപുരം| WEBDUNIA|
PRO
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് പരാതി നല്‍കിയ യുവതിയുടെ പേര് പുറത്തുവിട്ട സംഭവത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ന്യായീകരിച്ചു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതില്‍ അപാകതയില്ലെന്നാണ് തിരുവഞ്ചൂര്‍ നിയമസഭയില്‍ പറഞ്ഞത്.

ശിക്ഷാനടപടികള്‍ വരുമ്പോള്‍ പരാതിക്കാരുടെ പേര് പുറത്തു വിടേണ്ടിവരുന്നത് സ്വാഭാവികമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് നടപടിക്ക് വിധേയനായ ഗിരീഷ്‌കുമാറിന്‍റെ ഫോണില്‍ നിന്ന് രണ്ട് കോളുകള്‍ മാത്രമാണ് പരാതിക്കാരിയുടെ ഫോണിലേക്ക് പോയിട്ടുള്ളത്. എന്നാല്‍ പരാതിക്കാരിയുടെ ഫോണില്‍ നിന്നും ഗിരീഷ്‌കുമാറിന്‍റെ ഫോണിലേക്ക് നിരന്തരം ഫോണ്‍ വിളികളും സന്ദേശങ്ങളും എത്തിയിരുന്നു - തിരുവഞ്ചൂര്‍ അറിയിച്ചു.

ഗിരീഷ്‌കുമാറിനെതിരായ നടപടി മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയതില്‍ യുവതിയുടെ പേര് ഉള്‍പ്പെട്ടത് വലിയ വിവാദമായിരുന്നു.

പരാതി നല്‍കിയ സ്ത്രീയെ മോശക്കാരിയാക്കി കാണിച്ച് അവരെ പീഡിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരും ആഭ്യന്തരമന്ത്രിയും സ്വീകരിച്ചതെന്നും ആഭ്യന്തരമന്ത്രിക്കെതിരെ കേസെടുക്കണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :