തിരുവനന്തപുരം|
Joys Joy|
Last Modified ബുധന്‍, 4 ഫെബ്രുവരി 2015 (12:27 IST)
സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ പൊട്ടിത്തെറിച്ച് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ . തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തിരുവഞ്ചൂര്‍ ജിജി തോംസണെതിരെയുള്ള തന്റെ നിലപാട് അറിയിച്ചത്.
ചീഫ് സെക്രട്ടറിയെ പരസ്യമായി ശാസിക്കണമെന്ന് തിരുവഞ്ചൂര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍ തീര്‍ത്തും അനുചിതമാണ്. മാധ്യമങ്ങളെ കാണുന്നതില്‍ ചീഫ് സെക്രട്ടറിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. മാധ്യമങ്ങളെ കാണും മുമ്പ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ കാണണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ പരാമര്‍ശത്തെ യോഗത്തില്‍ മന്ത്രിമാര്‍ ഒന്നടങ്കം എതിര്‍ത്തു. അതേസമയം, താന്‍ ഡല്‍ഹിയിലെ പ്രവര്‍ത്തന ശൈലി ആണ് പിന്തുടരുതെന്ന് ജിജി തോംസണ്‍ അറിയിച്ചു. എന്നാല്‍ , മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചീഫ് സെക്രട്ടറിയുടെ നിലപാടുകളെ തള്ളി. ഇതോടെ പരസ്യ പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറി ഖേദം പ്രകടിപ്പിച്ചു.
ദേശീയഗെയിംസിന്റെ നടത്തിപ്പില്‍ അപാകതകള്‍ ഉണ്ടെന്ന് ചീഫ് സെക്രട്ടറി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഉദ്ഘാടന ചടങ്ങിന് 15 കോടി രൂപ അനുവദിച്ചത് വളരെ കൂടുതലായി പോയെന്നും ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. ഇതാണ് കായികമന്ത്രിയെയും മറ്റു മന്ത്രിമാരെയും പ്രകോപിതരാക്കിയത്.