തിരുവഞ്ചൂര്‍ ഗുജറാത്ത് സംഘത്തെ കണ്ടതില്‍ ദുരൂഹത: കുട്ടയോട്ടത്തില്‍ പങ്കെടുത്തതിന് വിശദീകരണവുമായി പിസി ജോര്‍ജ്

WEBDUNIA|
PRO
നരേന്ദ്രമോഡി ആഹ്വാനം ചെയ്ത ‘റണ്‍ ഫോര്‍ യൂണിറ്റി‘യുടെ കോട്ടയത്തെ പരിപാടിയില്‍ പങ്കെടുത്തതിന് വിശദീകരണാവുമായി പി സി ജോര്‍ജ്. കൂട്ടയോട്ടത്തില്‍ ഉദ്ഘാടകനായി മുന്‍സിപ്പല്‍ ചെയര്‍മാന്റെ പേരുണ്ടായിരുവെന്നും താന്‍ പങ്കെടുത്തത് കോണ്‍ഗ്രസുകാരനായ ചെയര്‍മാന്‍ ഉദ്ഘാടകനായതിനാലാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

ഗുജറാത്ത് സംഘത്തോടൊപ്പമുണ്ടായിരുന്ന അഭിലാഷുമായിട്ട് തിരുവഞ്ചൂരിന് എന്താണ് ബന്ധം.അഭിലാഷ് മുരളിയുടെ സ്വത്തിന് കുറിച്ച് അന്വേഷിക്കണമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗുജറാത്ത് സംഘത്തെ മസ്കറ്റ് ഹോട്ടലിലെത്തി കണ്ടതില്‍ ദുരൂഹതയുണ്ടെന്നും പി സി ജോര്‍ജ് ആരോപിച്ചു.

മോഡിയുടെ ടീഷര്‍ട്ട് ചടങ്ങിനിടെ ഒരു വ്യാപാരി വില്‍പ്പനക്കായി കൊണ്ടുവന്നതാണ്. ചടങ്ങിനിടക്ക് വില്‍പ്പനക്ക് തുടക്കമിടണമെന്നു പറഞ്ഞപ്പോള്‍ അനുസരിക്കുകയായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.നരേന്ദ്രമോഡിക്ക് എന്താണ് കുഴപ്പമെന്നും നരേന്ദ്രമോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ട് ഉയര്‍ത്തിക്കാണിച്ചാല്‍ എന്താണ് അപരാധമെന്നും പിസി ജോര്‍ജ് ചോദിച്ചു.

ബിജെപിയുടെ പരിപാടിയായി കരുതിയിട്ടല്ലെന്നും റിട്ട് ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായിട്ടുള്ള പരിപാടിയായിരുന്നുവെന്നും കോണ്‍ഗ്രസിന്റെ ഒരു വിഭാഗം തന്നെ അപമാനിക്കുകയായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :