സ്വര്‍ണക്കടത്ത് കേസ്: പ്രമുഖ വ്യവസായി രവിപിള്ളയെ പ്രതിചേര്‍ക്കണമെന്ന് പിസി ജോര്‍ജ്

കൊച്ചി| WEBDUNIA|
PRO
PRO
സ്വര്‍ണക്കടത്ത് കേസില്‍ പ്രമുഖ വ്യവസായി രവിപിള്ളയെ പ്രതിചേര്‍ക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. രവി പിള്ളയ്ക്ക് മലബാര്‍ ഗോള്‍ഡില്‍ 60 ശതമാനം ഓഹരികളുണ്ടെന്നും ജോര്‍ജ് ആരോപിച്ചു. ഏറ്റവും കൂടുതല്‍ ഓഹരികള്‍ കൈവശം വെക്കുന്നയാള്‍ എന്ന നിലയില്‍ രവി പിള്ളയെയാണ് പ്രതിയാക്കേണ്ടതെന്നും ജോര്‍ജ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മലബാര്‍ ഗോള്‍ഡ് പ്രതിപ്പട്ടികയിലേക്ക് വരുന്നെന്ന് വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മലബാര്‍ ഗോള്‍ഡില്‍ 1200 ഓളം ഓഹരി ഉടമകളാണുള്ളത്. എന്നാല്‍ ഇവര്‍ക്ക് 100ലധികം ബ്രാഞ്ചുകളുണ്ടെന്നും ഇത് പരിശോധിക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. പത്മശ്രീ ലഭിച്ച സമ്പന്നനായത് എങ്ങിനെയാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നതെന്നും ജോര്‍ജ് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ ജ്വല്ലറികളെ ഉള്‍പ്പെടുത്തി സമഗ്രാന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പല ജ്വല്ലറികളും തഴച്ചു വളര്‍ന്നത് സ്വര്‍ണക്കടത്തിലൂടെയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :