ഹുദ്ഹുദ്: മരണം നാല്‍പ്പതായി, 17 ലക്ഷം കുടുംബങ്ങള്‍ ദുരിതത്തില്‍

  ഹുദ്ഹുദ് ചുഴലിക്കാറ്റ് , ആന്ധ്ര - ഒഡീഷ , വിശാഖപട്ടണം
വിശാഖപട്ടണം| jibin| Last Modified ഞായര്‍, 19 ഒക്‌ടോബര്‍ 2014 (13:28 IST)
ഹുദ്ഹുദ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 40 ആയി ഉയര്‍ന്നു. കഴിഞ്ഞ ആഴ്ച തീരങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ട്ങ്ങളാണ് ഇരു സംസ്ഥാനങ്ങളിലും ഉണ്ടായത്.

നൂറ് കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും 41,269 വീടുകള്‍ തകരുകയും ചെയ്തു. 1837 ഗ്രാമകളെയും ഹുദ്ഹുദ് ചുഴലി കാറ്റ് കാര്യമായി ബാധിച്ചു. ഏതാണ്ട് 17.41 ലക്ഷം കുടുംബങ്ങളാണ് ദുരന്തം അനുഭവിച്ചത്. വിശാഖപട്ടണമുള്‍പ്പെടെ നാല് ജില്ലകളെയാണ് ഹുദ്ഹുദ് ചുഴലിക്കാറ്റ് ഗുരുതരമായി ബാധിച്ചത്.

ശ്രീകാകുളം, വിജയനഗരം, തെക്കന്‍ ഗോദാവരി എന്നിവയാണ് മറ്റു ജില്ലകള്‍. ഉള്‍പ്രദേശങ്ങളില്‍ എത്താന്‍ സാധിക്കാത്തതായിരുന്നു മരണ സംഖ്യ കൂടാന്‍ കാരണം. ഈ പ്രദേശങ്ങളില്‍
ഇപ്പോഴും വൈദ്യുതി ബന്ധവും ടെലിഫോണ്‍ ബന്ധവും പൂര്‍ണാമായും പുനഃസ്ഥാപിച്ചിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :