തവളകളെ പിടികൂടി കൊണ്ടുപോയി

വെഞ്ഞാറമൂട്| WEBDUNIA|
നൂറുകണക്കിനു തവളകളെ വെഞ്ഞാറമൂട്ടു നിന്ന് ചാക്കിലാക്കി കൊണ്ടുപോയതായി പരാതി. കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായ വ്യാപകമായ മഴയില്‍ വാമനപുരം പ്രദേശത്തെ വയലേലകളില്‍ വെള്ളം നിറഞ്ഞതോടെ നിറയെ തവളകളുമെത്തി.

എന്നാല്‍ പകല്‍ മുഴുവന്‍ ഇത് കണ്ടു മനസ്സിലാക്കിയ വിരുതന്മാര്‍ രാതിയിലെത്തി അടുത്തടുത്ത ദിവസങ്ങളിലായി തവളകളെ ചാക്കിലാക്കി കടത്തിക്കൊണ്ടു പോവുകയായിരുന്നു. 300 ഗ്രാം വരെ തൂക്കമുള്ള തവളകളെയാണ്‌ ഇത്തരത്തില്‍ പിടികൂടി കൊണ്ടുപോയത് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട് എന്നാണറിയാന്‍ കഴിഞ്ഞത്. തവളകളെ പിടിക്കാന്‍ ഇനിയും ഇവര്‍ എത്തുമെന്നാണ് നാട്ടുകാരുടെ ആശങ്ക. കൃഷി സ്ഥലങ്ങളില്‍ ഉണ്ടാകുന്ന കീടങ്ങളെ നിയന്ത്രിക്കുന്നതില്‍ തവളകള്‍ക്കുള്ള പങ്ക് അത്രത്തോളം വലുതാണെന്നാണു നാട്ടുകാരുടെയും കര്‍ഷകരുടെയും അഭിപ്രായം. തവളപിടിത്തം നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ്‌ ഇത്തരം തവളപിടിത്തം നടക്കുന്നത് എന്നതും നാട്ടുകാരില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :