തിരുവനന്തപുരം|
Last Modified വെള്ളി, 16 മെയ് 2014 (08:29 IST)
സ്ഥാനാര്‍ഥികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ മുന്‍നിര്‍ത്തി വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ദൃശ്യമായ തരംഗങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി മാറി മറിയുന്ന ഫലങ്ങളാണ് ഇക്കുറി വന്നുകൊണ്ടിരിക്കുന്നത്. ആര്‍ക്കാണ് വിജയം എന്നത് പ്രവചനാതീതമായി
മാറുന്ന നിലയിലേക്കാണ് ഫലങ്ങള്‍ പുറത്തുവന്ന് കൊണ്ടിരിക്കുന്നത്,
നിലവില്‍ പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും കണ്ണൂരില്‍ ശ്രീമതിയും മികച്ച ലീഡോടെ മുന്നേറുന്നു. സംസ്ഥാനത്തെ ഇതുവരെ പുറത്തുവന്നതില്‍ ഏറ്റവും മികച്ച ലീഡാണ് ഇവ. തിരുവനന്തപുരത്ത് ശക്തമായ മത്‌സരമായ നടന്നത് എന്ന വാദം ഉറപ്പിക്കുന്നതാണ് ഫല സൂചനകള്‍. കാസര്‍ഗോഡ് ടി.സിദ്ദിഖ് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്.