കേരളത്തില്‍ പന്ത്രണ്ടോടെ വോട്ടെണ്ണിത്തീരും

തിരുവനന്തപുരം| Last Modified വെള്ളി, 16 മെയ് 2014 (08:01 IST)
കേരളത്തില്‍ പന്ത്രണ്ടോടെ വോട്ടെണ്ണിത്തീരും. 36 കേന്ദ്രങ്ങളിലെ 140 ഹാളുകളിലാണ് വോട്ടെണ്ണുന്നത്. തര്‍ക്കങ്ങളില്ലെങ്കില്‍ അപ്പോള്‍ത്തന്നെ ഫലപ്രഖ്യാപനവും നടക്കും.

സ്ഥാനാര്‍ഥികള്‍ കുറവുള്ള മണ്ഡലങ്ങളിലെ വോട്ടാണ് ആദ്യം എണ്ണിത്തീരുക. ഒമ്പതുപേര്‍ മാത്രം മത്സരിക്കുന്ന മാവേലിക്കരയിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍. 20 പേര്‍ മത്സരിക്കുന്ന തിരുവനന്തപുരത്താണ് കൂടുതല്‍ പേര്‍.

വോട്ടെണ്ണലിന്റെ ഗതി അപ്പോള്‍ത്തന്നെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റിലൂടെ അറിയാവുന്ന വിപുലമായ സംവിധാനമാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റായ www.ceo.kerla.gov.in ലും www.trend.keral.gov.in ലും ട്രെന്‍ഡും ഫലവും അറിയാനാവും. സ്മാര്‍ട്ട് ഫോണിലൂടെ ലീഡ് നില അറിയാന്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍നിന്ന് kerala election trend എന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ലീഡ് നിലയും വിജയിച്ചവരെയും അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ: //elections.webdunia.com/kerala-loksabha-election-results-2014.htm



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :