തമിഴ്നാട്ടില്‍ വാഹനാപകടം: മലയാളികളായ 2 എസ്എഫ്ഐ നേതാക്കള്‍ മരിച്ചു

കോട്ടയം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
തമിഴ്നാട്ടിലെ രാമനാഥപുരത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ രണ്ട് നേതാക്കള്‍ മരിച്ചു. എംജി സര്‍വകലാശാല യൂണിയന്‍ മുന്‍ ചെയര്‍മാനും എസ്എഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ജിനീഷ് ജോര്‍ജ് , മല്ലപ്പള്ളി സ്വദേശിയും എസ്എഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ സതീഷ് പോള്‍ എന്നിവരാണ് മരിച്ചത്.

മധുരയില്‍ എസ്എഫ്ഐ ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന എസ്എഫ്ഐ ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് സാജന്‍മാത്യു, എസ്എഫ്ഐ കോട്ടയം മുന്‍ ജില്ലാ സെക്രട്ടറി സതീഷ് വര്‍ക്കി, ഡിവൈഎഫ്ഐ കോത്തല മേഖലാ പ്രസിഡന്റ് രാഹുല്‍ എന്നിവര്‍ക്ക് പരുക്കേറ്റു.

മൃതദേഹങ്ങള്‍ രാമനാഥപുരം ഗവണ്‍‌മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍‍. കോട്ടയത്തു നിന്നുളള
എസ്എഫ്ഐ നേതാക്കള്‍ അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. പരുക്കേറ്റവര്‍ മധുര മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :