കൊച്ചി|
സജിത്ത്|
Last Modified ബുധന്‍, 18 മെയ് 2016 (17:21 IST)
സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ എത്തുന്നു.
ടിവി സോണ്‍ എന്ന ആപ്ലിക്കേഷനാണ് എല്ലാ മലയാള ചാനലുകളും കാണാന്‍ അവസരമൊരുക്കി രംഗത്തെത്തിയിരിക്കുന്നത്. എറണാകുളം ഇന്‍ഫോപാര്‍ക്കിലെ സ്റ്റാര്‍ട്ട് അപ്പ് സംരംഭമാണ് ടിവി സോണ്‍ ആപ്ലിക്കേഷനു പിന്നില്‍.
രാഷ്ട്രീയ ചര്‍ച്ചകളും ഇഷ്ട പരിപാടികളും ന്യൂസ് അവറുകളുമെല്ലാം ലോകത്ത് എവിടെ ഇരുന്നും കാണാവുന്ന ടിവി സോണ്‍ ആപ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാണ്‍. വൈകാതെ തന്നെ ഈ സേവനം വിന്‍ഡോസ് അടക്കമുള്ള ഫോണുകളിലും ലഭ്യമാകും. ചാനലുകളിലെ ഇഷ്ടപ്പെട്ട പരിപാടികള്‍ തരം തിരിച്ച് കാണുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള സൗകര്യവും ആപ്പ് നല്‍കുന്നുണ്ടെന്ന് ടിവി സോണ്‍ അധികൃതര്‍ അറിയിച്ചു.
ഇഷ്ടപ്പെട്ട ചാനലുകള്‍ സ്മാര്‍ട്ട് ഫോണിലൂടെ വീക്ഷിക്കുന്നതിനൊപ്പം ഇഷ്ടപ്പെടുന്ന വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതിനുള്ള സൌകര്യവും ടിവി സോണ്‍ ഒരുക്കിയിട്ടുണ്ട്. സൗജന്യമായാണ് ഈ സൗകര്യങ്ങളെല്ലാം ലഭ്യമാകുന്നത്. മൊബൈലിലെ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡാണ് ടിവി സോണ്‍ വഴി കാണുന്ന ചാനലുകളുടെ ക്വാളിറ്റി നിര്‍ണയിക്കുക. 3ജി സ്പീഡെങ്കിലും ലഭ്യമാകുന്ന ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ മാത്രമേ മികവാര്‍ന്ന രീതിയില്‍ വീഡിയോ കാണാന്‍ സാധിക്കൂ. വളരെ കുറച്ച് ഡേറ്റ മാത്രമേ ടി വി സോണ്‍ സേവനത്തിന് ആവശ്യമുള്ളൂ എന്നതും ആകര്‍ഷകമായ കാര്യമാണ്.