തിരുവനന്തപുരം|
JOYS JOY|
Last Modified ശനി, 21 മാര്‍ച്ച് 2015 (13:31 IST)
പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍ നല്കിയ പരാതിയില്‍ കേസെടുക്കാമെന്ന് നിയമോപദേശം. മന്ത്രി ഷിബു ബേബി ജോണ്‍, എം എ വാഹിദ് എം എല്‍ എ, കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ സി അബു എന്നിവര്‍ക്കെതിരെയാണ് ബിജിമോള്‍ പരാതി നല്കിയത്.
ബിജിമോള്‍ പരാതി നല്കിയതിനെ തുടര്‍ന്ന് കേസെടുക്കുന്നത് സംബന്ധിച്ച് ഡി ജി പി നിര്‍ദ്ദേശം തേടിയിരുന്നു. ഇതിനെ തുടര്‍ന്നാണ്, ജില്ല പ്ലീഡര്‍ ബിജിമോളുടെ പരാതിയില്‍ കേസെടുക്കാന്‍ ഡി ജി പിക്ക് നിര്‍ദ്ദേശം നല്കിയത്.
അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി നേരത്തെ ഇടപെടണമായിരുന്നെന്ന് ബിജിമോള്‍ പ്രതികരിച്ചു. മന്ത്രി ഷിബു ബേബി ജോണിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
അതേസമയം, തന്നെ മാധ്യമങ്ങളും നവമാധ്യമങ്ങളും തന്നെ സെക്സ് സിംബലായി ചിത്രീകരിച്ചെന്ന് ബിജിമോള്‍ പറഞ്ഞു. അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനാണ് വാഹിദിനും അബുവിനും എതിരെ കേസ്. ലൈംഗിക അതിക്രമത്തിന് ആയിരിക്കും ഷിബു ബേബി ജോണിനെതിരെ പരാതിയെടുക്കണം എന്നും ബിജിമോള്‍ ആവശ്യപ്പെടുന്നു.