കോഴിക്കോട്:|
Last Updated:
വെള്ളി, 20 മാര്‍ച്ച് 2015 (15:39 IST)
വിനിതാ എംഎല്‍എമാര്‍ക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി.അബു നടത്തിയ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം. അബു മ്ളേച്ഛമായ രീതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്നും അബുവിനെ അറസ്റ് ചെയ്യണമെന്നും സിപിഎം ആവശ്യപ്പെട്ടു.
അതിനിടെ പ്രസ്താവനയ്ക്കെതിരെ മന്ത്രി ഷിബു ബേബി ജോണും രംഗത്തെത്തി. പ്രസ്താവന ദൌര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ദുഷ്ടന് ദുഷ്ട വിചാരം കള്ളന് കള്ള വിചാരം എന്ന പഴഞ്ചൊല്ലാണ് ഇപ്പോള്‍ തനിക്ക് ഓര്‍മ്മവരുന്നതെന്നും മന്ത്രി പറഞ്ഞു. പ്രസ്താവനയില്‍ കെ.സി.അബുവിന്റെ ഓഫീസിലേക്ക് എഐവൈഎഫ് മാര്‍ച്ച് നടത്തി.
ഷിബു ബേബി ജോണ്‍ തടഞ്ഞത് ബിജിമോള്‍ ആസ്വദിക്കുകയായിരുന്നെന്നും ജമീലയ്ക്ക് കരിമ്പു പോലെ ശരീരമുള്ള ബഷീറിനെ കടിക്കാമായിരുന്നില്ലേ എന്നും കെ സി അബു നടത്തിയ പ്രസ്താവന വിവാദമായിരുന്നു.