കൊച്ചി|
WEBDUNIA|
Last Modified ചൊവ്വ, 7 ഓഗസ്റ്റ് 2012 (15:02 IST)
PRO
PRO
ശബരിമല തന്ത്രിയെ ഭീഷണിപ്പെടുത്തി പണവും ആഭരണവും കവര്‍ന്ന കേസില്‍ പ്രതികളായ ശോഭാജോണും ബെച്ചു റഹ്മാനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എറണാകുളം സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റാക്കാരാണെന്ന് കണ്ടെത്തിയത്. ബുധാനാഴ്ച ശിക്ഷ പ്രഖ്യാപിക്കും.
കേസില്‍ ഒന്നാം പ്രതിയായ ശോഭാജോണും ബച്ചുറഹ്മാനുമാണ് ഗൂഢാലോചന നടത്തിയതെന്നും കോടതി കണ്ടെത്തി. അതേസമയം, അനാശാസ്യത്തിനാണ് തന്ത്രി ഫ്ലാറ്റില്‍ എത്തിയതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല.
ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ എറണാകുളത്ത് ഫ്ളാറ്റില്‍ കൊണ്ടുവന്ന് ആഭരണങ്ങള്‍ കവര്‍ന്നെന്നാണ് കേസ്. 2006 ജൂലൈ 23നാണ് സംഭവം നടന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കേസിലെ വിചാരണ തുടങ്ങിയത്.