ഡോ. ഉന്മേഷിനെതിരെ വിചാരണ തുടരാമെന്ന് ഹൈക്കോടതി

കൊച്ചി| WEBDUNIA|
PRO
PRO
സൗമ്യ വധക്കേസില്‍ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ഉന്മേഷിനെതിരെ വിചാരണ തുടരാമെന്ന് ഹൈക്കോടതി. ഉന്മേഷിനെതിരായ കീഴ്‌ക്കോടതി ഉത്തരവ് നിയമപ്രകാരമാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ആണ് എന്‍ കെ ഉന്മേഷ്.

സൗമ്യ വധക്കേസില്‍ ഡോ. ഉന്മേഷ് കള്ളസാക്ഷ്യം പറഞ്ഞെന്നാരോപിച്ച് തൃശൂര്‍ അതിവേഗ കോടതി ജഡ്ജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. സൗമ്യയെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് താനാണെന്നും ഡോ. ഷെര്‍ളി വാസു പങ്കെടുത്തില്ലെന്നുമാണ് ഡോ. ഉന്മേഷ് കോടതിയില്‍ മൊഴി നല്‍കിയത്. സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോ.ഷെര്‍ളി വാസു പിന്നീട് തിരുത്തല്‍ വരുത്തിയെന്നും ഉന്മേഷ് ആരോപിച്ചു.

ഡോ. ഉന്മേഷ് പ്രതി ഭാഗത്തെ സഹായിക്കാന്‍ കള്ളസാക്ഷ്യം പറയുകയാണെന്നും കേസെടുക്കണമെന്നുമാണ് അതിവേഗ കോടതി ജഡ്ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉണ്ടായിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :