കിനാലൂര്‍ ഭൂമി ഇടപാട്: കരീം ഇടപെട്ടതിന് തെളിവുകളുമായി പൊലീസ് ഹൈക്കോടതിയില്‍
കോഴിക്കോട്|
WEBDUNIA|
PRO
PRO
എളമരം കരീമിന്റെ ഇടപെടലിന് കൂടുതല്‍ തെളിവുകളുമായി ഹൈക്കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പുറത്ത്. ഭൂമി തട്ടിപ്പില്‍ പ്രശ്‌നപരിഹാരത്തിന് കരാറുണ്ടാക്കാന്‍ കരീം നിര്‍ദ്ദേശിച്ചതായും നേരിട്ട് ഇടപെട്ട് ക്രഷറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യാ വിഷനാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. മുന്‍ വ്യവസായമന്ത്രിയായിരുന്ന എളമരം കരീം ഭൂമിയിടപാടില്‍ ഇടപെടല്‍ നടത്തിയിരുന്നു എന്ന് വ്യക്തമാക്കുന്ന പരാമര്‍ശങ്ങള്‍ പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.
കേസില്‍ ആരോപിതനായ ടിപി നൗഷാദ് ഇരകളെ സമീപിച്ചത് കരീമിന്റെ ബന്ധുവും പിഎയുമെന്ന് അവകാശപ്പെട്ടാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പരാതിക്കാരനായ മൊയ്തീന്‍കുട്ടി ഹാജി സമര്‍പ്പിച്ച പരാതിക്ക് ഹൈക്കോടതി വിശദീകരണം ആരാഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കൊടുവള്ളി എസ്‌ഐ ഇ സുനില്‍കുമാറാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.