ഡെങ്കിയുടെ സ്വന്തം കേരളം!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡെങ്കിയുടെ സ്വന്തം കേരളം, ഇങ്ങനെയാണ് സംസ്ഥാനത്തെ ഇപ്പോള്‍ കേന്ദ്രം വിശേഷിപ്പിക്കുന്നത്. രാജ്യത്ത് ഏറ്റവും അധികം ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ഡെങ്കി മരണവും കേരളത്തിലാണ്. ലോക്‌സഭയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന 15,983 ഡെങ്കി കേസുകളില്‍ 5,801 കേസുകളും കേരളത്തിലാണ്.

ജൂലൈ 31 വരെ രാജ്യത്താകെ 56 പേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ആകെ 8899 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും അധികം ആളുകള്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 19 പേര്‍.

എന്നാല്‍ ഈ വര്‍ഷം ജൂലൈവരെ തന്നെ ഡെങ്കി കേസുകള്‍ ഇതിന്റെ ഇരട്ടിയോട് അടുക്കുകയാണ്. കഴിഞ്ഞ വര്‍ഷം 76 പേരാണ് രാജ്യത്ത് ഡെങ്കി ബാധിച്ച് മരിച്ചത്. കേരളവും മഹാരാഷ്ട്രയും കൂടാതെ കര്‍ണാടക, മധ്യപ്രദേശ്, എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി മൂലം ആളുകള്‍ മരിച്ചത്. ഡെങ്കിപ്പനി നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും അരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും കത്തയച്ചിരുന്നതായും ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :