ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം: ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

സംസ്ഥാനത്തു ഡീസല്‍ വാഹനങ്ങള്‍ക്കു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

തിരുവനന്തപുരം, ഹരിത ട്രൈബ്യൂണല്‍, പിണറായി വിജയന്‍, ഡീസല്‍ വാഹനം thiruvananthapuram, haritha traibunal, pinarayi vijayan, diesal vehicle
തിരുവനന്തപുരം| സജിത്ത്| Last Updated: വെള്ളി, 27 മെയ് 2016 (12:32 IST)
സംസ്ഥാനത്തു ഡീസല്‍ വാഹനങ്ങള്‍ക്കു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് അപ്പീല്‍ നല്‍കുന്നതിന് തീരുമാനമായത്. അപ്പീല്‍ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.

പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കു പ്രധാന സിറ്റികളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതു കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങളെ ബാധിക്കുമെന്നും ഇത് മൂലം വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തി.
കൂടാതെ ഇത് സംസ്ഥാനത്തെ 25 ശതമാനം പൊതുഗതാഗതത്തെയും ബാധിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനമായത്.

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. സംസ്ഥാനമൊട്ടാകെ പൊതുഗതാഗത, തദ്ദേശസ്ഥാപന വാഹനങ്ങളല്ലാതെ 2000 സിസിക്കു മേലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ സര്‍ക്കാര്‍ റജിസ്റ്റര്‍ ചെയ്തു നല്‍കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവു നടപ്പാക്കാന്‍ ഒരു മാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. പ്രധാന നഗരങ്ങളില്‍ ഉത്തരവു ലംഘിച്ചു പഴകിയ വാഹനങ്ങള്‍ ഓടിച്ചാല്‍ 5,000 രൂപ പരിസ്ഥിതി നഷ്ടപരിഹാരം ഈടാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കാൻ സ്കൂളുകളിൽ സുംബാ ഡാൻസ് ...

വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കാൻ സ്കൂളുകളിൽ സുംബാ ഡാൻസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ലഹരിക്കെതിരായ കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ ബാല്യത്തിനും യുവത്വത്തിനും ഒപ്പം സര്‍ക്കാര്‍ ...

Empuraan: ആര്‍എസ്എസിലെ ഉയര്‍ന്ന നേതാക്കളുമായി മോഹന്‍ലാല്‍ ...

Empuraan: ആര്‍എസ്എസിലെ ഉയര്‍ന്ന നേതാക്കളുമായി മോഹന്‍ലാല്‍ ബന്ധപ്പെട്ടു; മാപ്പ് വന്നത് തൊട്ടുപിന്നാലെ, പൃഥ്വിരാജിനെ വിടാതെ സംഘപരിവാര്‍
നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലനും വിവാദമായ ഭാഗങ്ങളില്‍ മാറ്റം വരുത്താനും ...

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ...

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ആഗ്രഹിക്കുന്നു; സി വോട്ടര്‍ സര്‍വേ ഫലം ഞെട്ടിക്കുന്നത്
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്നത് നിലവിലെ ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും
എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിലെ വിവാദ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂടിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...