പിണറായി വന്നു, കലാഭവന്‍ മണി കേസ് വഴിത്തിരിവിലേക്ക്

കലാഭവന്‍ മണിയുടെ മരണം: സത്യം ഉടന്‍ പുറത്തുവരും!

Kalabhavan Mani, Sabu, Pinarayi Vijayan, Mammootty, Jaffer, Dileep, Jisha, കലാഭവന്‍ മണി, പിണറായി വിജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജിഷ, സാബു, ജാഫര്‍, മുരുകന്‍
തൃശൂര്‍| Last Modified വ്യാഴം, 26 മെയ് 2016 (18:38 IST)
വധക്കേസ് അന്വേഷണത്തിന് പിണറായി വിജയന്‍ മന്ത്രിസഭ നല്‍കുന്ന പ്രാധാന്യം അധികാരമേറ്റ ആദ്യ ദിനത്തില്‍ തന്നെ വ്യക്തമായതാണല്ലോ. ജിഷ കേസ് പോലെ തന്നെ സംസ്ഥാനത്ത് വലിയ ചര്‍ച്ചാവിഷയമായതാണ് നടന്‍ കലാഭവന്‍ മണിയുടെ മരണവും. മണിയുടെ മരണം സംബന്ധിച്ച അന്വേഷണം വഴിമുട്ടിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നിരാഹാരസമരം ആരംഭിക്കാനിരിക്കെയാണ് പിണറായി സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നത്.

കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയെന്നാണ് സൂചനകള്‍. തൃശൂരില്‍ നിന്നുള്ള മന്ത്രി എ സി മൊയ്തീന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ നിരാഹാരസമരം ഉപേക്ഷിച്ചു.

കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ഉടന്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ഇത് കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ള കാലതാമസം കൊണ്ടാണ് സംസ്ഥാന പൊലീസിന്‍റെ അന്വേഷണം ഏതാണ്ട് പൂര്‍ണമായും നിലച്ചത്.

കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അതുകൊണ്ടുതന്നെ ആ രീതിയിലുള്ള അന്വേഷണമായിരിക്കും നടക്കുക എന്നാണ് സൂചന. കേസിന്‍റെ ചുമതല പുതിയ ടീമിന് നല്‍കുമെന്നും സൂചനകളുണ്ട്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തവരെയൊക്കെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

കലാഭവന്‍ മണി ജീവിച്ചിരുന്നു എങ്കില്‍ കുന്നത്തുനാട്ടില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഏറെ അടുപ്പവും സൌഹൃദവുമുള്ളയാളായിരുന്നു മണി. അതുകൊണ്ടുതന്നെ മണിയുടെ അകാലമരണത്തിലെ ദുരൂഹതകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ പിണറായിയുടെ നേരിട്ടുള്ള ഇടപെടലുകളുണ്ടാവുമെന്നാണ് കരുതുന്നത്. സത്യം ഉടന്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി
ദുഃഖവെള്ളി ആചരണത്തിന് നാളെ കേരളത്തിലെ എല്ലാ മദ്യശാലകൾ, BEVCO, കൺസ്യൂമർഫെഡ് ...

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് ...

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി
ഗുരുതരമായ ഭീഷണികള്‍ ദമ്പതിമാര്‍ നേരിടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഇരുവരും സമൂഹത്തെ ...

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ...

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം
വിന്‍സിയുമായും വിന്‍സിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധമുണ്ട്.

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ...

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി
വിജയ് മുസ്ലീം വിരുദ്ധ ചിന്താഗതിയുള്ള ആളാണെന്നും ഇഫ്താര്‍ വിരുന്നില്‍ വിജയ് ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും
ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്സി തുര്‍ക്കി കഴിഞ്ഞാഴ്ചയാണ് വിഴിഞ്ഞത്ത് ...