തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 26 മെയ് 2016 (19:49 IST)
പ്രവര്‍ത്തനത്തില്‍ കര്‍ക്കശക്കാരനും അതീവ ഗൌരവക്കാരനുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം ഇതുവരെ കണ്ടതില്‍വച്ച് ഏറ്റവും ശക്തനും കൃത്യനിഷ്‌ടയുടെ പര്യായവുമായ നേതാവ്. വസ്‌തുതകളെക്കുറിച്ച് വ്യക്തമായി പഠിക്കാതെ ഒന്നിനേക്കുറിച്ചും അഭിപ്രായം പറയില്ല, ആരുമായും അടുപ്പമില്ല മാധ്യമപ്രവര്‍ത്തകരെ ഒരകലത്തില്‍ നിര്‍ത്തും- അങ്ങനെ നിരവധി വിശേഷണങ്ങള്‍ ഉള്ള വ്യക്തിയാണ് പിണറായി.
മുഖ്യമന്ത്രി ചിരിക്കാറില്ലെന്നും അതികം സംസാരിക്കില്ലെന്നും മാധ്യമങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അത്തരം വാര്‍ത്തകളെ തള്ളി കളയുകയാണ് പിണറായിയുടെ ഭാര്യ കമല. അദ്ദേഹം വീട്ടിലുള്ളപ്പോള്‍ ആഘോഷമാണ്, നിറയെ വര്‍ത്തമാനം പറയും, കുട്ടികളോട് താമാശ പറയുകയും ഉറക്കെ ചിരിക്കുകയും ചെയ്യും. എല്ലാവരോടും സന്തോഷത്തില്‍ പെരുമാറുന്നതിന് ഒരു മടിയും അദ്ദേഹം കാണിക്കാറില്ലെന്നും പിണറായിയുടെ കുടുംബം വ്യക്തമാക്കുന്നു.
ഭക്ഷണക്രമത്തില്‍ പിണറായിക്ക് നിര്‍ബന്ധമൊന്നുമില്ല. ഇഷ്‌ടവിഭവം മീനാണ്. പുഴ മീന്‍ ആണെങ്കില്‍ കൂടുതല്‍ ഇഷ്‌ടം. മീന്‍ കറിയും ചോറും വയറ് നിറയെ കഴിക്കും. എന്തുകൊടുത്താലും കഴിക്കുമെങ്കിലും മീന്‍ കറിക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. വറുത്ത മീന്‍ ആണെങ്കിലും കഴിക്കും എണ്ണ കുറച്ച് ഉപയോഗിച്ചാല്‍ കൂടുതല്‍ സന്തോഷമാകും.
വീട്ടില്‍ എത്തിയാല്‍ പിണറായി വെറുതെ ഇരിക്കാറില്ല. വായനയാണ് കൂടുതല്‍ ഇഷ്‌ടമെങ്കിലും സിനിമ കാണുന്നതിന് മടിയില്ല. ഹൊറര്‍ സിനിമയാണ് കാണാന്‍ ഇഷ്‌ടമെങ്കിലും സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്തിന്റെ സിനിമകള്‍ കാണാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കര്‍ക്കശ്യക്കാരനായ സംസ്ഥാന മുഖ്യമന്ത്രി വീട്ടില്‍ എത്തിയാല്‍ കുടുംബനാഥന്‍ ആകുമെന്നാണ് ബന്ധുക്കളും പറയുന്നത്.