ഡിവൈഎഫ്‌ഐ: നേതൃസ്ഥാനത്ത് രാജേഷുമാര്‍ തുടരും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഔദ്യോഗിക പക്ഷത്തിന് മതിപ്പുള്ള എം ബി രാജേഷും ടി വി രാജേഷും ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റായും സെക്രട്ടറിയായും തുടരും. സി പി എം നേതാക്കളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഫ്രാക്ഷന്‍ യോഗത്തിലുണ്‌ടായ തീരുമാനം പിന്നീട്‌ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന്‌ അംഗീകരിക്കുകയായിരുന്നു.

ഭാരവാഹി പട്ടിക പിന്നീട്‌ പ്രതിനിധി സമ്മേളനത്തിന്‌ മുമ്പാകെ വെച്ചു. അതേസമയം ഭാരവാഹികളെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്‌ടായിട്ടില്ല. പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തന്‌ താല്‍പ്പര്യമുള്ള കഴിഞ്ഞ വര്‍ഷത്തെ ഭാരവാഹിപട്ടികയില്‍ ആവുന്നത്ര പേര്‍ക്ക്‌ തുടരുന്നതിന്‌ അവസരം നല്‍കിയിട്ടുണ്‌ട്‌.

എസ് എഫ് ഐയുടെ മുന്‍ നേതാക്കളായിരുന്ന എം എന്‍ ഷസീര്‍, എം സ്വരാജ്‌, സിന്ധുജോയി എന്നിവരും ഡിഫിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് എത്തുന്നവരില്‍പ്പെടുന്നു. എം സ്വരാജിനെ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചിട്ടുണ്‌ട്‌. അതേസമയം കോഴിക്കോടു നിന്നുള്ള ചില നേതാക്കളെ സംസ്ഥാനനേതൃനിരയില്‍ നിന്ന് വെട്ടിനിരത്തിയതായും സൂചനയുണ്ട്.

സ്വരാജിനെ കൂടാതെ ടി.കെ വാസു, സത്യപാലന്‍, സക്കീര്‍ ഹുസൈന്‍ എന്നിവരും ജോയിന്‍റ് സെക്രട്ടറിമാരാകും. സി ബി ദേവദര്‍ശന്‍, സജി കുമാര്‍, എസ്‌ സലാം എന്നിവരെ വൈസ്‌ പ്രസിഡന്‍റുമാരായും തെരഞ്ഞെടുത്തിട്ടുണ്‌ട്‌. വി വി രമേശന്‍ ട്രഷററാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :