ഇടതിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമം: രാജേഷ്

തിരുവനന്തപുരം| WEBDUNIA|
ലാവ്‌ലിന്‍ കേസില്‍ പിണറായിയുടെ ചോരയ്ക്ക് വേണ്ടി ദാഹിക്കുന്നവര്‍ നിരാശരാകേണ്ടിവരുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു.

എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ ഇടതുപക്ഷത്തെ തകര്‍ക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സി ബി ഐയെ ഉപയോഗിച്ച് കോണ്‍ഗ്രസ് നടത്തുന്ന രാഷ്‌ട്രീയക്കളിക്കെതിരെ ഡി വൈ എഫ് ഐ പ്രചാരണ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ സി ബി ഐ കണ്ടെത്തല്‍ തെറ്റാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :