ഡി വിനയചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഡി വിനയചന്ദ്രന്‍(67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1946 മെയ്‌ 13-ന്‌ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയില്‍ ജനിച്ച അദ്ദേഹം മലയാള കാവ്യശാഖയ്ക്ക് മികച്ച സംഭാവനയാണ് നല്‍കിയത്.

ഫിസിക്‌സില്‍ ബിരുദവും മലയാളത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം വിവിധ ഗവ കോളജുകളില്‍ അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചുട്ടുണ്ട്. അവിവിഹിതനായ വിനയചന്ദ്രന്‍ ഒരു ഏകന്തപഥികനായാണ് അറിയപ്പെട്ടിരുന്നത്.

ഡി വിനയചന്ദ്രന്റെ കവിതകള്‍, നരകം ഒരു പ്രേമകവിത എഴുതുന്നു, ദിശാസൂചി, കായിക്കരയിലെ കടല്‍, വീട്ടിലേക്കുളള വഴി, സമയമാനസം, സമസ്‌തകേരളം പി ഒ തുടങ്ങിയ കവിതാ സമാഹാരങ്ങളും പൊടിച്ചി, ഉപരികുന്ന്‌ എന്നീ നോവലുകളും അടക്കം നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള വിനയചന്ദ്രന്‍ മികച്ച വിവര്‍ത്തകന്‍ കൂടിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :