പിഞ്ചുകുഞ്ഞിന്റെ മൂക്കും ചുണ്ടുകളും കവിളും പിതാവ് കടിച്ചെടുത്തു

ജയ്പൂര്‍| WEBDUNIA|
PRO
PRO
അഞ്ച് മാസം മാത്രം പ്രായമുള്ള മകളുടെ മൂക്കും ചുണ്ടുകളും കവിളും പിതാവ് കടിച്ചുമുറിച്ചു. മദ്യലഹരിയിലാണ് പിതാവിന്റെ ക്രൂരത. രാജസ്ഥാനില്‍ ബിക്കാനീറിനു സമീപം സിയാനയിലുള്ള ബഹാദൂര്‍ സിംഗ് എന്നയാളാണ് സ്വന്തം കുഞ്ഞിനെ ആക്രമിച്ചത്.

വ്യാഴാഴ്ച രാത്രി മദ്യലഹരിയിലാണ് ബഹാദൂര്‍ സിംഗ് വീട്ടില്‍ എത്തിയത്. തുടര്‍ന്ന് ഭാര്യയുമായി വഴക്കിട്ടു. ഇതിനിടെ ഇയാള്‍ മൂന്ന് വയസ്സുകാരിയായ മൂത്ത മകള്‍ ഭന്‍വാരിയെ തല്ലി. തുടര്‍ന്ന് ഇളയ കുഞ്ഞായ രാധയുടെ മേല്‍ രോഷം തീര്‍ക്കുകയായിരുന്നു.

ബഹളം കേട്ട് ഓടിക്കൂടിയ അയല്‍ക്കാരാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിനെ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയമാക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :