ഡാറ്റാ സെന്ററില്‍ സിബിഐ അന്വേഷണം: തീരുമാനം കോണ്‍ഗ്രസ് അറിയാതെയെന്ന് മുരളി, മന്ത്രിസഭയില്‍ ചാരനുണ്ടെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം| WEBDUNIA|
PRO
ഡാറ്റ സെന്റര്‍ കൈമാറ്റ കേസില്‍ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ യുഡിഎഫില്‍ അതൃപ്തി. പരസ്യമായി വിമര്‍ശനമുന്നയിച്ച് കെ മുരളീധരനും പി സി ജോര്‍ജും രംഗത്തെത്തി.

സിബിഐ അന്വേഷണം വേണ്ടെന്നു തീരുമാനിച്ചതു കോണ്‍ഗ്രസ് അറിയാതെയാണെന്നു കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. പത്രംവായിച്ചുള്ള അറിവേ തനിക്കുള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടിയും മുന്നണിയും ചര്‍ച്ചചെയ്താണു സിബിഐ അന്വേഷണകാര്യം തീരുമാനിച്ചത്. ദല്ലാള്‍ നന്ദകുമാറാണ് ഇതിനു പിന്നിലെന്നും മുരളീധരന്‍ പറഞ്ഞു. ഡാറ്റ സെന്റര്‍ അന്വേഷണവുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം ചോര്‍ത്തിയെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ആരോപിച്ചു.

ദല്ലാള്‍ നന്ദകുമാറാണു മന്ത്രിസഭാ തീരുമാനങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ഒരു മന്ത്രിയാണു നന്ദകുമാറിനു വിവരം ചോര്‍ത്തി നല്‍കിയതെന്നും പി സി ജോര്‍ജ് പറഞ്ഞു .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :