ഡീസല്‍ വില വര്‍ധിപ്പിക്കില്ലെന്ന് പെട്രോളിയം മന്ത്രി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
രാജ്യത്തെ ഡീസല്‍ വില വര്‍ധിപ്പിക്കില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി. രൂപയുടെ മൂല്യം ഇടിയുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡീസലിന്റെ വിലയില്‍ ലിറ്ററിന് അഞ്ചു രൂപയുടെ വര്‍ദ്ധന ഉണ്ടായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വില വര്‍ദ്ധിപ്പിക്കണമെന്ന് പെട്രോളിയം മന്ത്രാലയം മന്ത്രിസഭയോട് ശുപാര്‍ശ ചെയ്യുമെന്നായിരുന്നു വാര്‍ത്തകള്‍. വില വര്‍ദ്ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഓരോ മാസവും 50 പൈസ വച്ച് ഡീസലിന്റെ വില വര്‍ദ്ധിപ്പിക്കുന്നുണ്ട്