ഡല്‍ഹിയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡല്‍ഹിയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. 25 കോടി രൂപ വില വരുന്ന 10 കിലോ ഹെറോയിന്‍ ഇവരില്‍ നിന്നു പിടിച്ചെടുത്തു.

രാവിലെയാണ് മൂന്നു പേരെയും ഡല്‍ഹി പൊലീസിന്റെ സ്പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു ശേഷമാണ് ഒരാള്‍ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന്‍ ആണെന്ന് മനസിലായത്. ഇയാള്‍ ജമ്മു- കാശ്മീര്‍ പൊലീസിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റിലായവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

മയക്കുമരുന്നുകടത്തില്‍ നിന്നുള്ള പണം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :