ജമ്മുകാശ്മീരില്‍ ഹിതപരിശോധന വേണ്ടെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി| WEBDUNIA| Last Updated: തിങ്കള്‍, 6 ജനുവരി 2014 (20:30 IST)
PRO
PRO
ജമ്മുകാശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഹിതപരിശോധന വേണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കാശ്മീരില്‍ സൈന്യത്തെ നിയോഗിക്കുന്നത് ആഭ്യന്തര പ്രശ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാശ്മീരില്‍ ഹിതപരിശോധന വേണ്ടെന്ന് പറഞ്ഞെങ്കിലും അവിടത്തെ ജനങ്ങളുടെ വികാരങ്ങളെ മാനിക്കുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

ആഭ്യന്തര വെല്ലുവിളികള്‍ നേരിടുന്നതിന് കാശ്മീരില്‍ സൈന്യത്തെ നിയോഗിക്കണമോയെന്ന കാര്യത്തില്‍ ഹിതപരിശോധന വേണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കാശ്മീരിലെ ജനങ്ങള്‍ പിന്തുണയ്ക്കാത്ത നടപടികള്‍ ജനാധിപത്യ വിരുദ്ധമാണെന്നും ഭൂഷണ്‍ പറഞ്ഞു. കെജ്‌രിവാളിന്റെ പ്രസ്താവനയോടെ ആം ആദ്മിക്കുള്ളിലെ ഭിന്നത ഒന്നുകൂടി മറനീക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :